Saturday, July 19, 2008

ഒരു ശാസ്ത്രജ്ഞന്‍ ജനിക്കുന്നു

നാളെ സയന്‍സ് ക്ലബ് മീറ്റിംഗ് ഉണ്ടാവുമത്രേ.
അമ്മ പറഞ്ഞിട്ടുണ്ട് ചേര്‍ന്നോളാന്‍, അവനു സന്തോഷം തോന്നി . യാതൊന്നിനും വിടുന്ന പതിവില്ല , പന്തുകളിക്കാന്‍ , നീന്താന്‍ , ഒന്നിനും വിടാറില്ല. ബോറടി മാറ്റാന്‍ കുറെ പുസ്തകങ്ങള്‍ വാങ്ങി തന്നിട്ടുണ്ട് . കഥാപുസ്തകങ്ങള്‍ , സയന്‍സ് ക്രീം പുസ്തകങ്ങള്‍ എത്ര എണ്ണമാണ് . സത്യത്തില്‍ അവനോഴിവ്സമയം കിട്ടാറില്ല , പഠിപ്പാണെപ്പോഴും , അതിന് അമ്മയുടെ വഴക്കും കേള്‍ക്കാരുന്ടു . മൂന്നാം ക്ലാസ്സ് വരെ ഒരു കുഴപ്പവുമില്ലാത്ത കുട്ടിയായിരുന്നു , പഠിക്കുകയേ വേണ്ട , പറമ്പില്‍ ചുറ്റിനടന്നു പൂക്കള്‍ പറിച്ചു കൂട്ടും , ചെടികള്‍ പറിച്ചു വേരുകള്‍ എണ്ണിനോക്കും , മരത്തില്‍ കയറി തൂങ്ങിക്കിടക്കും അപ്പോഴും അമ്മ വഴക്ക് പറഞ്ഞിരുന്നു .നാലാം ക്ലാസ്സില്‍ എത്തിയപ്പോഴാണ് പെട്ടെന്നൊരു തോന്നല്‍ , പഠിക്കണം പഠിക്കണം . "ഇവന്റെ തലയിലെന്താ വല്ല തേങ്ങയും വീണോ ?" അമ്മ ചോദിക്കാതിരുന്നില്ല. ഇടവേളകളില്‍ പുസ്തകങ്ങളുമായവന്‍ സ്വകാര്യം പറഞ്ഞു തുടങ്ങി .അങ്ങിനെ ഒരു ദിവസം അതാ കണ്ടെത്തി വൈദ്യുതി ഉണ്ടാക്കാനുള്ള വിദ്യ !! "എത്രയെളുപ്പം , എന്നിട്ടാണോ കരണ്ടു പോകുമ്പോള്‍ ഇരുട്ടത്തിരിക്കുന്നത് " സ്വയം ചോദിച്ചു .കുറച്ചു ചെറുനാരങ്ങ വേണം പിന്നെ ചെമ്പു കമ്പി ,നാകക്കംപി ,നാകം മാത്രം മനസ്സിലായില്ല .ചെമ്പ് കമ്പിയും കുറെ വേലിക്കംബിയും കൂട്ടിപ്പിരിച്ചു നാരങ്ങയില്‍ തുളച്ചുകയറ്റി ഒരു മാല തന്നെ ഉണ്ടാക്കി . അടുത്ത മുറികളില്‍ താമസിക്കുന്ന ശാന്ത ടീച്ചര്‍ , കദീജ ടീച്ചര്‍ ,എല്‍സമ്മ ടീച്ചര്‍ , എത്തിയ എല്ലാരും അന്തം വിട്ടു വാപൊളിച്ചു നില്‍ക്കുകയാണ്‌ .ഇത്ര ഭയന്കരനായ കരന്റിതാ ഉണ്ടാവാന്‍ പോകുന്നു . കമ്പിഎടുത്തു ബള്‍ബില്‍ മുട്ടിച്ചു , അത്ഭുതം ! ഒന്നും സംഭവിക്കുന്നില്ല .

എന്താണ് പറ്റിയത് ? അറിയില്ല ,പരീക്ഷണം പോളിഞ്ഞതോടെ എല്ലാം വലിച്ചെറിഞ്ഞു അവനോടി ,സ്വന്തം മാളമായ കല്ലുവെട്ടു മടയിലേക്ക് . ടീച്ചര്‍മാര്‍ ആലോചനയിലാണ് , പക്ഷെ എന്ത് വിശേഷം ? മലയാള സാഹിത്യം , ഹിന്ദി വിദ്യ ,സാമൂഹ്യ പാഠം ഇവയെല്ലാം കൂട്ടിവച്ചു ആലോചിച്ചിട്ടും തീരുമാനം ഒന്നുമായില്ല . അമ്മയാവട്ടെ പ്രതിഷേധിച്ചു രാമായണപാരായണം തുടങ്ങി .
"മോനേ , നീ എന്തിനാണ് എല്ലാവരോടും പറഞ്ഞതു ?" അമ്മയുടെ ചോദ്യം , എല്ലാരും നോക്കിയിരുന്നത് കൊണ്ടാണ് പരീക്ഷണം പൊളിഞ്ഞത്.അന്നൊരു തീരുമാനം എടുത്തു , മേലില്‍ പരീക്ഷണത്തിന് കാണികള്‍ വേണ്ട .വാശിയായി , സയന്‍സ്ക്രീം പുസ്തകങ്ങള്‍ തീറ്റി തുടങ്ങി , കൂടെ ശാന്തകുമാര്‍ മാഷിന്റെ പരീക്ഷണ പുസ്തകങ്ങളും . അപ്പോഴല്ലേ കാര്യം പിടികിട്ടിയത് , പരീക്ഷണശാലയിലാണ് പരീക്ഷണം നടത്തെണ്ടത്. എഡിസന്റെ പരീക്ഷണശാലയെപ്പറ്റി വായിച്ചു കോരിത്തരിച്ചു . തകരപ്പാട്ട , ഡപ്പികള്, കുപ്പികള്‍ , സാധനങ്ങള്‍ അനവധി പെറുക്കി കൂട്ടി . ഇതിലെല്ലാം എന്ത് നിറക്കും? അടുത്ത പ്രശ്നം . ചുവപ്പ് , നീല , കറുപ്പ് , മഷികള്‍ സുലഭം പിന്നെ ചുണ്ണാമ്പും . പിന്നെയോ ? അപ്പോഴാണ്‌ അമ്മ പറഞ്ഞതു സയന്‍സ് ക്ലബ്ബില്‍ ചേരാന്‍ . ശാസ്ത്രജ്ഞനാകുന്ന സുദിനവും കാത്തിരിപ്പായി പിന്നെ , ആ മീറ്റീങ്ങാണ് നടക്കാന്‍ പോകുന്നത് .
മെന്‍ലോ പാര്‍ക്കിലെ
ജാലവിദ്യക്കാരനെ പോലെ കൊടുവള്ളിയിലെ ജാലവിദ്യക്കാരനാവുന്നത് സങ്കല്പിച്ചു അവനിരുന്നു , സ്വപ്നങ്ങളുടെ കാലിടോസ്കോപിലെ തിളങ്ങുന്ന വര്‍ണങ്ങള്‍ നോക്കി.

14 comments:

അനില്‍@ബ്ലോഗ് // anil said...

ചെമ്പ് കമ്പിയും കുറെ വേലിക്കംബിയും കൂട്ടിപ്പിരിച്ചു നാരങ്ങയില്‍ തുളച്ചുകയറ്റി ഒരു മാല തന്നെ ഉണ്ടാക്കി . അടുത്ത മുറികളില്‍ താമസിക്കുന്ന ശാന്ത ടീച്ചര്‍ , കദീജ ടീച്ചര്‍ ,എല്‍സമ്മ ടീച്ചര്‍ , എത്തിയ എല്ലാരും അന്തം വിട്ടു വാപൊളിച്ചു നില്‍ക്കുകയാണ്‌

കാവാലം ജയകൃഷ്ണന്‍ said...

കഥയുള്ള കഥ, കൌതുകമുള്ള കഥ

ആശംസകള്‍

ജയകൃഷ്ണന്‍ കാവാലം

Unknown said...

ഞാനും കുറെ പരിക്ഷണങ്ങളൊക്കെ നടത്തിട്ടുണ്ട്
പക്ഷെ അടുക്കളേലാണെന്ന് മാത്രം
നല്ല കഥയാട്ടോ അനിലെ

OAB/ഒഎബി said...

ഇനി തല്‍ക്കാലം ബ്ലോഗിലെ കലൈഡസ്കോപ്പായി തിളങ്ങിയിട്ട് മതി അനിലേ മറ്റൊക്കെ.

ഒഎബി.

siva // ശിവ said...

ചെമ്പ് കമ്പിയും വേലിക് കമ്പിയും കൂട്ടിപ്പിരിച്ചു നാരങ്ങയില്‍ തുളച്ചുകയറ്റി മാലയുണ്ടാക്കിയത് വായിച്ചപ്പോള്‍ ചിരിച്ചു പോയി...

സസ്നേഹം,

ശിവ.

രസികന്‍ said...

എത്തിയ എല്ലാരും അന്തം വിട്ടു വാപൊളിച്ചു നില്‍ക്കുകയാണ്‌ .ഇത്ര ഭയന്കരനായ കരന്റിതാ ഉണ്ടാവാന്‍ പോകുന്നു . കമ്പിഎടുത്തു ബള്‍ബില്‍ മുട്ടിച്ചു , അത്ഭുതം ! ഒന്നും സംഭവിക്കുന്നില്ല .

ഹ ഹ നന്നായിരുന്നു മാഷെ, ബാക്കി ചിന്തകൾകൂടി ഇങ്ങു പോന്നോട്ടെ
സസ്നേഹം രസികന്‍

Jyotsna P kadayaprath said...

kuttikalude manas vaykan oru kuttiyolam valaranam...thankal athrem valarnitund ketooo

മയൂര said...

:)

മയൂര said...

:)

Rare Rose said...

കുഞ്ഞു മനസ്സിലേക്ക് ഒരെത്തിനോട്ടം.......കൊള്ളാം ട്ടാ..:)

താരകം said...

ആദ്യ പരീക്ഷണം പരാജയപ്പെട്ടെങ്കിലും തുടര്‍ന്നില്ലേ?

അരുണ്‍കുമാര്‍ | Arunkumar said...

:)

അനില്‍@ബ്ലോഗ് // anil said...

നന്ദി ജയകൃഷ്ണന്‍ കാവാലം,അനൂപ്,
ഒഎബി -ഇനി ബ്ലൊഗ്ഗ് പരീക്ഷണമാണു.
ശിവ,
രസികന്‍ രസിച്ചതിനു,
സ്മിത,ജ്യൊട്സ്ന,മയൂര,റയര്‍ റൊസ്,
അരുണ്‍ കുമാര്‍,
താരകം- ആ കുട്ടിയെ അടുത്തിടെ കാണാനിടയായി, അടിസ്ഥാന്‍ ശാസ്ത്രം, ഇലക്ടോണിക്സ്, മറ്റുള്ളവ അങ്ങിനെ മൂന്നു പരീക്ഷണ ശാലകള്‍ സ്വന്തമായുണ്ടിപ്പൊള്‍ ഹൊബിക്കായി.പിന്നെ ആ കുട്ടി ഉണ്ടാക്കുന്ന ചില മൊഡെലുകളും മറ്റും സമീപ സ്കൂളുകള്‍ക്കു ശാത്രമേളകളില്‍ സമ്മാനം വാങ്ങിക്കൊടുക്കുന്നു.

Doney said...

കൊള്ളാം...നന്നായിരിക്കുന്നു..