Thursday, July 31, 2008

മുജ്ജന്മ പാപങ്ങള്‍

" ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്രാ ... " മനസ്സിനെ തഴുകിത്തലോടുന്ന ഗാനം കാതില്‍ അലയടിക്കുന്നു . കേട്ടുകേട്ടു മനപ്പാഠമായിത്തുടങ്ങി .ഇക്കയുടെ വീട്ടില്‍ നിന്നാണ് , അവിടെ പുതിയ പാട്ടു മിഷ്യന്‍ കൊണ്ടുവന്നെന്നു അനിയത്തി പറഞ്ഞതവനോര്‍ത്തു .കറുത്ത ചട്ടക്കടലാസ് മാതിരിയുള്ള പാട്ടുകളാത്രേ, കറുത്ത മഷിയാല്‍ എഴുതിയിരിക്കുന്നു .അതിനാല്‍ മിഷ്യനുമാത്രമെ അത് പാടാന്‍ പറ്റു. ദിവസങ്ങള്‍ എത്രയായി അത് കേള്ക്കുന്നു , ഈണം തഴുകിത്തലോടുന്നു .അന്നെന്തു ദിവസമാണെന്നോര്‍ത്തെടുക്കാനുള്ള ശ്രമം വിഫലമായി , കലണ്ടറില്‍ നിന്നും അക്ഷരങ്ങള്‍ പെറുക്കാന്‍ ശ്രമിച്ചു .കണ്ണുകളില്‍ മൂടല്‍ , അമ്മയടുത്തുന്ടെന്കില് ചോദിച്ചേനെ .
എന്തിനാണിങ്ങനെ കിടത്തിയിരിക്കുന്നത് ? എണീക്കാന്‍ പറ്റിയിരുന്നെന്കില്‍ ചാരിയിരിക്കാമായിരുന്നു . വിശപ്പില്ല , അമ്മ നിര്‍ബന്ധിച്ചു കഴിപ്പിക്കുകയാണ് , തൊണ്ടയില്‍ തടയുന്നു .ഉപ്പിത്ര രുചിയുള്ള സാധനമായിരുന്നോ !! അതില്ലാതെ കഞ്ഞിതരുകയാണ് , ഓക്കാനം വരുന്നു , പിന്നെ പുഴുങ്ങിയ പയര് , അതിലുമില്ല ഉപ്പ് . വീട്ടിലെ പുള്ളിപ്പശുവിനെ അവനോര്‍മ വന്നു .ഉപ്പും എണ്ണയുമില്ലാതാണ് അതും തീറ്റി തിന്നുന്നത്‌ , പക്ഷെ കിടപ്പല്ല , നടക്കുന്നുണ്ട് .അവനുമാത്രം നടക്കാനാവുന്നില്ല .
മനുഷ്യന് എന്തിനാണിങ്ങനെ അസുഖം വരുന്നതു . മുത്തശ്ശിയോട് ചോദിക്കാം , അവര്‍ക്കെല്ലാം അറിയാം . കഴിഞ്ഞ ജന്മം അവന്‍ വേറെയേതോ ജീവിയായിരുന്നത്രേ , ഇത്തവണ മനുഷ്യനായി ജനിച്ചു . അത് നിയോഗമാണ് .അങ്ങിനെ പറഞ്ഞാലെന്താനാവോ ? അലമാരയിലെ തടിച്ചപുസ്തകങ്ങള്‍ വായിച്ചു മുത്തശ്ശി അര്ത്ഥം പറയുന്നു ,പലതും മനസ്സിലാവുന്നില്ല ,കൂടുതല്‍ ചോദിച്ചാല്‍ വഴക്ക്പറയും .മുജ്ജന്മപാപങ്ങള്‍ അനുഭവിച്ചു തീര്‍ക്കണം ,അതിനാലാണ് അസുഖങ്ങള്‍ വരുന്നതു .ഇത്ര കുഞ്ഞായിരിക്കുമ്പോഴെ അനുഭവിക്കാന്‍ തുടങ്ങിയിരിക്കുന്നു ,കഴിഞ്ഞ ജന്മം ഒരുപാടു പാപങ്ങള്‍ ചെയ്തിരിക്കും .ഓര്‍ക്കാന്‍ ശ്രമിച്ചു , ഒന്നുമോര്‍മ വരുന്നില്ല .എന്നാലും സന്തോഷമായി , പാപങ്ങള്‍ തീരുകയാണല്ലോ ,പിന്നെ സ്വര്‍ഗ്ഗത്തേക്ക് . മരിച്ചാലല്ലേ സ്വര്‍ഗത്തു പോകുക ? മരിച്ചു പോകുമോ ?...
കൈകളില്‍ തലോടല്‍ ,മെല്ലിച്ച കൈവിരലുകള്‍ തടവി അമ്മയിരിക്കുന്നു .മഞ്ഞ സാരിയിലെ കറുത്ത പുള്ളികള്‍ തിളങ്ങുന്നു , ചുവരുകള്‍ക്കെപ്പോഴാണാവോ മഞ്ഞച്ചായം പൂശിയത് . അമ്മ കരയുകയാണ് , കണ്ണീരിറ്റുവീഴുന്നു , തുള്ളികളായി കൈപ്പടത്തില്‍ പടരുന്നു .അതിന്റെ നനവ് ദേഹത്തെ മഞ്ഞനിറം അലിച്ചിറക്കുകയാണ് . അവന്‍ പതിയെ മയക്കത്തിലേക്ക് വഴുതി , മുജ്ജന്മപാപങ്ങള്‍ ആവാഹിക്കാനെത്തുന്ന മഹാവ്യാധികളെ സ്വപ്നം കണ്ടു ഞെട്ടിയുണരാന്‍

24 comments:

അനില്‍@ബ്ലോഗ് // anil said...

മനുഷ്യന് എന്തിനാണിങ്ങനെ അസുഖം വരുന്നതു . മുത്തശ്ശിയോട് ചോദിക്കാം , അവര്‍ക്കെല്ലാം അറിയാം . കഴിഞ്ഞ ജന്മം അവന്‍ വേറെയേതോ ജീവിയായിരുന്നത്രേ , ഇത്തവണ മനുഷ്യനായി

Sarija NS said...

ഒരു ചോദ്യം മനസ്സിലേക്കിട്ടു തന്ന് എഴുതിയവസാനിപ്പിച്ചു :(

ഗോപക്‌ യു ആര്‍ said...

MAN IS A MACHINE...KETU VARUM..

Unknown said...

വായിക്കുമ്പോള്‍ വീണ്ടും ഒരു കുട്ടിയാകാന്‍ , ശൈശവത്തിലേക്ക് തിരിച്ചു നടക്കാന്‍ കൊതി തോന്നി അനില്‍ .....

സസ്നേഹം,

siva // ശിവ said...

മുജ്ജന്മ പാപങ്ങള്‍...അതിന്റെ ഫലങ്ങള്‍...എന്നൊക്കെ ഒരുപാട് കേട്ടിട്ടുണ്ട്...സത്യമായും അങ്ങനെയൊക്കെ ഉണ്ടാകുമോ?

OAB/ഒഎബി said...

അമ്മയുടെ മെല്ലിച്ച വിരലുകളാലുള്ള തടവലുകള്‍
ഉണ്ടായാല്‍ പിന്നെ ഒരു തീറ്ത്ത യാത്രക്കും
ആഗ്രഹം ഉണ്ടാവില്ല അനില്‍.

ഒപ്പം കീഴാറ് നെല്ലിയും കഴിക്കണം കെട്ടൊ...:)

ശ്രീ said...

നന്നായി എഴുതിയിരിയ്ക്കുന്നു, മാഷേ... കഥ ഇഷ്ടമായി

Unknown said...

ജീവിതത്തില്‍ ഇത്തരം ഫ്രയിമുകള്‍ മനസില്‍ സൂക്ഷിക്കേന്‍ഡീവരുന്നു. ജീവിതത്തിനും കഥക്കുമിടയിലെ നേര്‍ത്ത അതിര്‍വരംബ് മാഞുപോയോ?

smitha adharsh said...

നന്നായിരിക്കുന്നു.

Sanal Kumar Sasidharan said...

നന്നായിട്ടുണ്ട് അനിൽ.http://kadhakaludekaalam.blogspot.com/2007/10/blog-post.html ഇതും കൂടി ഒന്നു വായിച്ചുൻ നോക്കൂ

ജിജ സുബ്രഹ്മണ്യൻ said...

അനില്‍ ഒത്തിരി നന്നായിരിക്ന്നു..ഒരു പക്ഷേ മുത്തശ്ശി പറയുന്നതു ശരിയായിരിക്കും അല്ലേ...മുജ്ജന്മ പാപങ്ങള്‍ തന്നെ ആവും..പക്ഷേ എനിക്കിപ്പോള്‍ തോന്നുന്നു ഈ ജന്മത്തിലെ പാപങ്ങള്‍ ആണു നമ്മള്‍ ഇപ്പോള്‍ അനുഭവിച്ചു തീര്‍ക്കുന്നതെന്ന്..

നന്നായി എഴുതുന്നുണ്ട് കെട്ടോ

അനില്‍@ബ്ലോഗ് // anil said...

സനാതനന്‍,
നന്ദി,
ലിങ്കിലെ കഥ വായിച്ചു , ഇഷ്ടപ്പെട്ടു.
എന്റെ ഈ വരികള്‍, അഥവാ എഴുതാനുള്ള ശ്രമങ്ങള്‍ കുട്ടിക്കാലത്തിന്റെ ഓര്‍മയില്‍ ബാക്ക്കി നില്‍ക്കുന്ന ഫ്രയിമുകളാണു.
”ക്ഷേത്രമേതെന്നറിയാത്ത തീര്‍ഥയാത്ര...“ ആപാട്ടു ഇന്നും എനിക്കു കെട്ടാല്‍ മതിവരില്ല,കുഞ്ഞുന്നാളില്‍ ,ഏകദേശം ഒരുമാസക്കാലം(അമ്മ പറഞ്ഞറിവ്)മഞ്ഞപ്പിത്തം ബാധിച്ചു കിടക്കയില്‍ കീടന്നു കേട്ടപാട്ട്,കേള്‍ക്കുമ്പോല്‍ , എന്റെ അടുത്തിരുന്ന് നിസ്സഹായയായി കരഞ്ഞുകൊണ്ടിരുന്ന അമ്മയുടെ മുഖം ഒരു നേരിയ ഓര്‍മപോലെ മനസ്സില്‍ തികട്ടിവരും, വായിലെ കൈപ്പും.പിതാജി വളരെ തിരക്കുള്ള മനുഷ്യനായിരുന്നു മാസത്തിലൊരിക്കല്‍ ക്ഷേമന്വേഷണം നടത്തും.

മിർച്ചി said...

ഉപ്പില്ലാതെ കഞ്ഞി കുടിക്കേണ്ടി വന്നാല്‍ ഉപ്പിന്റെ രുചി മനസ്സിലാവൂ. അതല്ലെ പഴമക്കാര്‍ പറയുന്നത് കണ്ണുള്ളപ്പോള്‍ അതിന്റെ വില അറിയില്ല എന്ന്. എന്തിനും അതിന്റേതായ വില ജീവിതത്തിലുണ്ട് അല്ലേ അനിലേ? എന്തായാലും കഥ നന്നായിട്ടുണ്ട്.

Rare Rose said...

ഈ ചോദ്യം ഞാനും കുഞ്ഞുനാളില്‍ ചോദിച്ചിട്ടുണ്ടു...ഉത്തരവും ഇതു തന്നെയായിരുന്നു....കഴിഞ്ഞ ജന്മങ്ങളിലെ പാപങ്ങളെന്തിനാണു ഈ ജന്മം പിന്തുടരുന്നതെന്നോര്‍ത്ത് വിഷമിച്ചിട്ടുണ്ടന്നു...നന്നായി മനസ്സില്‍ തട്ടും വിധം അവതരിപ്പിച്ചിരിക്കുന്നു....

വയനാടന്‍ said...

അനില്‍
പാപങ്ങള്‍ പിന്തുടരുമെങ്കില്‍..
ഓര്‍ക്കാനാവുമോ വരും ജന്മങ്ങളിലെ ദുരിതങ്ങള്‍
നന്നായി സുഹൃത്തേ ,ആത്മവിചാരത്തിന് അവസരം തന്നതിന് നന്ദി

Sapna Anu B.George said...

ആ മുത്തശ്ശി ഒന്നു വീട്ടു തരുമൊ എനിക്ക്???

ഗീത said...

അനില്‍, വളരെ സമാനമായൊരു അനുഭവം എനിക്കുമുണ്ട്. കുട്ടിക്കാലത്ത് പനി പിടിച്ചു കിടക്കുക എന്നത് വലിയ ഇഷ്ടമായിരുന്നു. അന്നേരം ഒന്നും ചെയ്യാതെ അലസമായി അങ്ങനെ കിടക്കാം. പഠിക്കണ്ട, സ്കൂളില്‍ പോകണ്ട, അമ്മയെ അടുക്കളയില്‍ സഹായിക്കണ്ടാ..വെറുതേ അങ്ങനെ കിടക്കാം.
(സത്യമായും ഇപ്പോഴും ചിലപ്പോഴൊക്കെ അങ്ങനെ ആലോചിക്കാറുണ്ട്. ഒരു പനിയെങ്കിലും പിടിച്ചെങ്കില്‍ , ഒന്നു രണ്ടു ദിവസം ഒന്നു കിടന്നു വിശ്രമിക്കാമായിരുന്നു എന്ന്)

കുട്ടിക്കാലത്ത് അങ്ങനെയൊരിക്കല്‍ പനിപിടിച്ചപ്പോള്‍ മരുന്നു വാങ്ങാന്‍ തൊട്ടടുത്തുള്ള കമ്പൌണ്ടരുടെ ആശുപത്രിയില്‍ പോയി രാത്രി.അപ്പോള്‍ അവിടെ കേട്ട പാട്ട് പില്‍ക്കാലത്ത് കേള്‍ക്കുമ്പോള്‍ വല്ലാത്തൊരിഷ്ടം തോന്നിയിരുന്നു. ഇപ്പോഴും....
പാട്ടു കമ്പക്കാരിയായിരുന്ന എന്റെ വീട്ടില്‍ അന്ന്‌ റേഡിയോ ഇല്ലായിരുന്നു. പാട്ടുകേള്‍ക്കുക എന്നത് വല്ലപ്പോഴും മാത്രം കൈവരുന്ന മഹാഭാഗ്യം .

ഇതു വായിച്ചപ്പോള്‍ കുട്ടിക്കാലം ഓര്‍മ്മവന്നു. നല്ല പോസ്റ്റ് അനില്‍.

അനില്‍@ബ്ലോഗ് // anil said...

നന്ദി,
sarija n s,
ഗോപക് യു ആര്‍,
സുകുമാരന്‍ മാഷ്,
ശിവ,
oab,
ശ്രീ,
ജയന്‍,
smitha adharsh,
സനാതനന്‍,
കാന്താരിക്കുട്ടി,
അശ്വതി,
Kichu & Chinnu ,
മിര്‍ചി,
rare rose,
wayanadan ,
Sapna Anu B.George,
“ഗീതാഗീതികള്‍”
വീണ്ടും വരുമല്ലൊ.

അനില്‍@ബ്ലോഗ് // anil said...

ശ്രീമതി.സ്വപ്ന,
മുത്തശ്ശിക്കു വരാന്‍ സന്തോഷമേ കാണൂ.
പക്ഷെ ഇപ്പോഴവര്‍ ആശുപത്രികളെയാണു സ്നേഹിക്കുന്നതു.ഇവിടെ ഒന്നു നോക്കൂ

poor-me/പാവം-ഞാന്‍ said...

pasht.keep it up.
with warm regards
www.manjaly-halwa.blogspot.com

പിതാമഹം said...

ഇതെന്‍റെ അഭിപ്രായം മാത്രം (തീര്‍ച്ചയായും വിശ്വാസങ്ങളെ മാനിക്കുന്നു), പാപങ്ങളും മരണവും പരസ്പര പുരകങ്ങളായിരുന്നുവെങ്കില്‍ ഇന്ന് പാപങ്ങള്‍ ബാക്കിയാകുമായിരുന്നില്ല. നല്ല മനുഷ്യര്‍ അകാലത്തില്‍ നഷ്ടമായിട്ടൂണ്ട്. ചീത്ത സ്വഭാവികള്‍ ചിരഞ്ജീവികളായിട്ടുമുണ്ട്. മറിച്ചും, ചീത്തയാളൂകള്‍ നേരത്തെ പോകുകയും നല്ലവര്‍ ദീര്‍ഘായുഷ്മാന്മാരാകുകയും ചെയ്തിട്ടുണ്ട്......പക്ഷേ ഈ ചോദ്യങ്ങള്‍ ഒരിക്കലും നിലച്ചിട്ടില്ല. ചില ചോദ്യങ്ങള്‍ അങ്ങനെയാണ്, ഉത്തരമറിഞ്ഞ ജ്ഞാനികള്‍ പോലും ചോദിക്കും...അനില്‍ അനുഭവങ്ങള്‍ നമുക്കും അനുഭവിപ്പിക്കുന്നു, അതാണു എഴുത്തിന്‍റെ സൗകുമാര്യം..

ഇന്‍ഡ്യാഹെറിറ്റേജ്‌:Indiaheritage said...

അനില്‍
ഞങ്ങള്‍ നിത്യവും കാണുന്നവരില്‍ ചിലരുടെ ഒക്കെ അവസ്ഥ കാണുമ്പോള്‍ തീര്‍ച്ചയായും ഇങ്ങനെ ഒക്കെ ആലോചിച്ചു പോകാറുണ്ട്‌. എന്തു ചെയ്യാം
ഓടോ പക്ഷെ എനിക്കിങ്ങനെ ഉള്ള കഥകള്‍ വായിക്കാന്‍ ഇഷ്ടം,അല്ല കേട്ടോ. വല്ല അമ്പിളിയമ്മാവന്‍ സ്റ്റയില്‍ അല്ലെങ്കില്‍ ടോം ജെറി സ്റ്റയില്‍

അനില്‍@ബ്ലോഗ് // anil said...

പിതാമഹം,poor-me/പാവം-ഞാന്‍, വായനക്കു നന്ദി.
പണിക്കര്‍സാര്‍, നന്ദി.
ഓ.ടോ.

“എടേ, ഇനി ഇമ്മാതിരി ഐറ്റംസ് വായ്ക്കാന്‍ വിളിക്കരുത് “,എന്നൊരു ധ്വനി ഉണ്ടൊ?!!

ഗൗരിനാഥന്‍ said...

മഞ്ഞപിത്തമാനല്ലേ