കുട്ടിപ്പാവാട :
അമ്മയെന്തോ തിരയുകയാണു,കുട്ടി ധൃതി കൂട്ടുന്നുണ്ട് .അവന് കൊച്ചു കുഞ്ഞല്ലേ , ജീവിതത്തിന്റെ തിരക്കുകള്‍ അറിഞ്ഞുവരുന്നേയുള്ളൂ. തറയില്‍ പിച്ചനടക്കുന്ന അനിയത്തിയെ അവന് മറിച്ചിട്ടേനെ, സ്നേഹം കൊണ്ടാണു, വീണില്ല ഭാഗ്യം. അമ്മയാകട്ടെ തിരഞ്ഞു മടുത്തെന്നു തോന്നുന്നു.ഇന്നു ചന്തയില്‍ പോകാമെന്നേറ്റിരുന്നതാണു , എന്തിന് വൈകുന്നു ? ദേഷ്യം വരാതിരുന്നില്ല ,കട്ടിലില്‍ കമഴ്ന്നു തലയണയില്‍ മുഖം പൂഴ്ത്തി .അനിയത്തിയാകട്ടെ കരച്ചില് തുടങ്ങിയിരുന്നു .
അച്ഛന് ഇതുവരെ വന്നില്ല .അമ്മക്ക് പിണക്കമൊന്നുമില്ല , വലിയ തിരക്കുള്ള ആളാണു, ഗുരുക്കന്മാരെ സംഘടിപ്പിക്കാന്‍ ഓടി നടക്കയാണ് .നോക്കിരുന്നില്ലേല് മാനേജര്‍ എന്നുപറയുന്ന ദുഷ്ടന് എല്ലാം തട്ടിപ്പറിക്കുമത്രേ . വീട്ടിലെ കാര്യം അമ്മ തന്നെ നോക്കിക്കോളും .
അമ്മക്ക് സന്തോഷമായല്ലോ , അത് കിട്ടിയെന്നു തോന്നുന്നു . ഓ , അനിയത്തിയുടെ ഉടുപ്പ് തൈക്കയാണ് , ഉടുപ്പല്ല പാവാട,അമ്മക്ക് തൈക്കാനറിയാമോ!? അവന്റെ ചോദ്യത്തില്‍ അമ്മ ശകാരം ചൊരിഞ്ഞു.രണ്ടെണ്ണമുള്ളത്തില് ഒന്നു പട്ടി കടിച്ചോടി , ഒന്നില്‍ അനിയത്തി മൂത്രമൊഴിച്ചു , പിന്നെയെങ്ങിനെ ചന്തയില്‍ പോകും . പാവം അമ്മ , സൂചി കൊണ്ടു തൈക്കയാണു . തുണി ഒരു കുഴല്‍ പോലെയാക്കി അനിയത്തിയുടെ അരയില്‍ കെട്ടി വച്ച് അമ്മയോരുക്കി .അച്ഛന് സുഖമാണ് , ഒന്നും തൈക്കണ്ടല്ലോ .ഇനിയേതായാലും ചന്തയില്‍ പോകും , ഭരണിയിലെ മിട്ടായി കാണാമല്ലോ എന്ന സന്തോഷത്തില്‍ കുട്ടി മുറ്റത്തേക്ക് കുതിച്ചു.
തീവണ്ടി :
രാത്രി പത്തുമണി ആയത്രേ , എന്നിട്ടും എന്തൊരു തിരക്കാണിവിടെ ! പാളത്തിനിരൂവശം കെട്ടിയ നീളത്തിലുള്ള പുരക്കുള്ളില്‍ ആളുകള്‍ ഓടി നടക്കുന്നു . അവന് തളര്‍ന്നിരുന്നു . ബസ്സിലാണേല്‍ സീറ്റും കിട്ടിയില്ല , അനിയത്തിയെ എടുത്ത് അമ്മ എത്ര കഷ്ടപ്പെട്ടിട്ടുണ്ടാവും .സാരിയില്‍ തൂങ്ങിയാതിനാല് അവന് സുഖമായിരുന്നു .
വണ്ടി വരുന്നെന്നാ തോന്നുന്നത് .ഭയങ്കര ശബ്ദം ,പേടിയാവുന്നു . അമ്മയടുത്തുണ്ടല്ലോ സമാധാനം . ഈ സന്ചി ഞാനാ എടുക്കേണ്ടത് , അമ്മക്ക് അനിയത്തിയെ എടുക്കണം, പെട്ടി ചുമക്കണം , പാവം .അമ്മയുടെ സാരിയില്‍ പിടിക്കാം , കേറുമ്പോള്‍ .
വാതില്‍ തുറക്കുന്നില്ല , എന്താ എല്ലാരും ഉറക്കമായോ ? വലിയ പെട്ടിപോലത്തെ മുറികള്‍ , എല്ലാം പൂട്ടിയിരിക്കുന്നു , അപ്പുറത്താണേല്‍ തിരക്ക്കൊണ്ടു കേറാനും വയ്യ. അച്ഛന് ഉണ്ടായിരുന്നേല്‍ ചിലപ്പോള്‍ തുറന്നേനെ , വലിയ ആളല്ലേ . "റിസര്‍വേഷനാ " ചായക്കടക്കാരന് പറയുന്നത് കെട്ടു, അമ്മ ഓടുകയാണ് . നാട്ടിലെത്തിയാല്‍ മാമനോട് ചോദിക്കാം, എന്താ റിസര്വെഷനെന്നാല്, അമ്മയ്ക്കറിയില്ലെന്ന് തോന്നുന്നു . അമ്മ കരയുകയാണ് , തീവണ്ടി പോകുന്നു . ഇന്നിനി ഇവിടെ കിടക്കണമത്രേ. അമ്മയുടെ സാരി പുതച്ചതുകൊണ്ടു തണുപ്പ് തോന്നിയില്ല .
ശിവരാത്രി :
ഇന്നു ശിവരാത്രിയാണൊ? ആയിരിക്കും . എത്ര ശിവരാത്രികളുണ്ട്?ഒരുമാസമായില്ല ഉത്സവത്തിനു അമ്പലത്തില്‍ പോയിട്ട് , പിന്നേമോ..... ?വാങ്ങിയ തോക്കിന്റെ തിരകള്‍ തീര്‍ന്നു , ഇന്നു പോയില്ലല്ലോ . വേറെആര്ക്കും ശിവരാത്രി ഇല്ലെന്നു തോന്നുന്നു , ഉറക്കമായി .അമ്മ ഉറങ്ങുന്നില്ല, വാവക്ക് മാമും കൊടുത്തില്ല , കുഞ്ഞനിയന് . ഉറങ്ങാതെ നടക്കയാണ് അമ്മ , മുറിയിലും മുറ്റത്തും ; വ്യായാമമായിരിക്കും . നേരം വെളുക്കാറായെന്നു തോന്നുന്നു , എനിക്കുറക്കം വന്നിട്ട് വയ്യ , എത്ര നേരമാ പുറകെ നടക്കുക . അച്ഛന് വന്നാല്‍ പറയണം , മൂന്നു മണിയായിട്ടും തന്നെ ഉറക്കാതെ അമ്മ വ്യായാമം ചെയ്തു നടക്ക്യാനെന്നു . കുട്ടി പിണങ്ങി തലയണയില്‍ മുഖം പൂഴ്ത്തി . നേരം നേരത്തെ വെളുത്തതിനാല്‍ അധികം ഉറങ്ങേണ്ടി വന്നില്ല . ഉണര്‍ന്നപ്പോഴും അമ്മ നടക്കയായിരുന്നു , മുറിയിലും മുറ്റത്തും .
Tuesday, July 8, 2008
Subscribe to:
Post Comments (Atom)
7 comments:
അമ്മ കരയുകയാണ് , തീവണ്ടി പോകുന്നു . ഇന്നിനി ഇവിടെ കിടക്കണമത്രേ. അമ്മയുടെ സാരി പുതച്ചതുകൊണ്ടു തണുപ്പ് തോന്നിയില്ല .
കുഞ്ഞിക്കഥയിലെ വലിയ ദുഖങ്ങള്‍ കാണാതെ പോകാനാവുന്നില്ല.ഉറങ്ങാതെ നടന്നുകൊണ്ടിരിക്കുന്ന അമ്മ ഒരു ചിത്രമായി മനസ്സില്‍ കിടക്കുന്നു
അമ്മയായിപ്പോയില്ലെ അതുകൊണ്ടാ..അമ്മയുടെ ദുഖങ്ങള്‍ മക്കള്‍ മാത്രമെ യഥാര്‍ത്ഥത്തില്‍ കാണുന്നത്.
മൂന്നു കഥകളും കൊള്ളാം അനിലെ..
മൂന്നു കഥകളിലും വേദനയുടെ അനുഭവം....കുഞ്ഞികഥയാണെങ്കിലും മനസ്സുനൊന്തു.
മൂന്നു കഥകളും മനസ്സിനെ നനുത്ത നൊമ്പരങ്ങളില്‍
ചാലിച്ചു.
നന്ദി.
ജയന്,
കുഞ്ഞന്‍,
സ്മിത,
അനൂപ്,
ഇത് ഞാന്‍ കഥ എന്നു മനസ്സില്‍ കരുതി ആദ്യമായി എഴുതിയതാണു.എത്രത്തൊളം ശരിയാവുന്നു എന്നു അറിയില്ല,ജീവിതത്തിലെ ആദ്യ കഥ, ആദ്യത്തെ അഭിപ്രായങ്ങള്‍.
എത്ര വിലപ്പെട്ടതാവുമെന്നു പറഞ്ഞറിയിക്കാനാവില്ല.
നല്ല എഴുത്ത്...
ഇഷ്ടമായി
ആശംസകള്‍...
Post a Comment