കാട് എന്നുമെനിക്കൊരു ഹരമാണ് , വിശേഷണം എത്രത്തോളം ആശയസംവേദകം എന്ന് ബോധ്യമില്ല , എന്കിലോ അതെന്നെ ആകര്‍ഷിക്കുന്നു, ഒരു ലഹരിയായ് ഉന്മാദത്തിലാഴ്ത്തുന്നു , പിരിമുരുക്കങ്ങളില്‍ മനസ്സിനെ ഇളവ് ചെയ്യുന്നു. എന്താണിങ്ങനെ, പൂര്‍വ ജന്മത്തിലെ തറവാടായാതിനാലോ ? അതോ ഹരിതാഭമായ ഇലക്കൂട്ടങ്ങള്‍ ഉച്ഛ്വസിക്കും പ്രാണവായുവിന് മാധുര്യമോ ? ആ യാത്രകളുടെ സ്മരണകള്‍ മതി മനസ്സു ശാന്തമാകാന്‍. കാനനവാസ സന്കല്‍പ്പത്തിലുള്ള ബ്രഹ്മചാരി സന്കേതം കണ്ടു വണന്ങാന്‍ മൈലുകള്‍ താണ്ടി വര്‍ഷാവര്‍ഷം യാത്രയാകുന്നത് ഈ ആകര്ഷണത്താല് തന്നെ .
ശാസ്ത്രപഠനമോഹം തീരാഞ്ഞ് അലയവേ വീണുകിട്ടിയ രണ്ടാം ഘട്ട വിദ്യാര്‍ത്ഥിജീവിതം പ്രധാനമായും നല്‍കിയത് വനവാസമായിരുന്നു. വായനാടിന്റെയും ഇടുക്കിയുടെയും സൌന്ദര്യം ആവോളം നുകര്‍ന്ന് മത്തനായി. സഹായഹസ്തം നീട്ടിയത് എന്റെ പ്രിയ സുഹൃത്ത് , വൈദ്യം വനപാലനത്തിന് വഴിമാറി എത്തിയവന് , കാടിനെ സ്നേഹിക്കുന്നവന്, കാടിനെ അറിയുന്നവന് ,ഒരിക്കല്‍ മാത്രം പിഴച്ചു ,ഒരു സായംസന്ധ്യയില്‍ വഴിതെറ്റി പായവേ ഒരു കരടിപ്പെണ്ണിന് ഈറ്റില്ലത്തില്‍ പെട്ട അവനെ അവള് തെറ്റിധരിച്ചു . ആക്രമിച്ചു , തേന്‍കൂടുകള്‍ കണക്കെ മുഖവും ശരീരവും ചീന്തിപ്പോളിച്ചു, രക്തമൂറ്റി ,മാംസം ചിന്തി . വിധിയുടെ പിന്ബലത്താല്, ആത്മബലത്തിന് കരുത്തില്‍ മാത്രം ജീവിതത്തിലേക്ക് മടങ്ങിയെത്തിയ അവന് എന്റെ ഗുരുവായി .
സ്ഥലകാലങ്ങള്‍ അപ്രസക്തങ്ങളാണ് കാട്ടില്‍. സൂചികള്‍ വലംചുറ്റിതിരിഞ്ഞാലും ഇടംതിരിഞ്ഞാലും കാടിന് മാറ്റമില്ല .ചിലപ്പോള്‍ തോന്നും ഒരു വലിയ കളവാണ് കാടെന്നു . കാഴ്ച്ചയുടെ വെളിച്ചത്തിനപ്പുറം ആരോ മറഞ്ഞിരിക്കുന്നുണ്ടോ , ഒരു പക്ഷെ മരണമാകാം , കടിച്ചു കീറാന്‍ തയ്യാറെടുക്കുന്ന ഒരു ഈറ്റപ്പുലിയേപ്പോലെ .ശാന്തമായ പീച്ചി ജലസംഭരണിക്ക് ഓരം ചേര്‍ന്നു ഒരു രാത്രി ഒത്തുകൂടവേ , വെളിച്ചം വിളിച്ചു വരുത്തിയ വനപാലകന് പറഞ്ഞു ,അവിടെനിന്നും പുലിയെ കണ്ടു പാഞ്ഞ കഥ. ഒരുവേള ബത്തേരിയില്‍ നിന്നും മൈസൂര്‍ വഴിയില്‍ അലയവേ കുറ്റിക്കാടുകള്‍ വിളിച്ചത്കേട്ടു ഫോട്ടോ എടുപ്പിനായി ഇറങ്ങി . മരച്ചുവട്ടില്‍ , റോഡിനു നടുവില്‍ , പൊന്തയുടെ തണലില്‍ , അങ്ങിനെ അങ്ങിനെ നിരവധി . കാറിലേക്ക് കയറവേ പോന്തകള്‍ അനങ്ങി ,ഒരു കാട്ടാനക്കൂട്ടം അതാ പോകുന്നു ഒന്നുമറിയാത്തഭാവത്തില്‍. മറ്റൊരിക്കല്‍ മംഗളാദേവിയില്‍ (കുമളി) നിന്നും മടങ്ങവേ പൊടുന്നനെ പെയ്ത മഴയില്‍ വഴികള്‍ നഷ്ടമായി . ഇരുളില്‍ നടന്നു കയറിയത് മുപ്പതോളം വരുന്ന ആനക്കൂട്ടത്തില്‍.ഇരുട്ട് കട്ടിപിടിച്ചതിനാല്‍ മരക്കൊമ്പത്ത് പുലരുവോളം . മുന്നറിയിപ്പുകള്‍ അനവധി .
എങ്ങിലും ഞാന്‍ കാടിനെ സ്നേഹിക്കുന്നു .അതിന്റെ ഓര്‍മ്മകള്‍ മാത്രം മതി മനസ്സു ശാന്തമാകാന്‍ .
Thursday, July 3, 2008
Subscribe to:
Post Comments (Atom)
4 comments:
ഇതൊരു പുതിയ ശ്രമമാണു. ജീവിതം നല്കിയ അനുഭവങ്ങളും വേദനകളും പങ്കുവക്കാന്‍ ഒരിടം.
താങ്കള്‍ക്കും പങ്കുചേരാം.
കാട്ടിലൂടെ സഞ്ചരിക്കാന്‍
എന്നുമൊരു കൗതുകമാണ്...
മറ്റൊരു ലോകത്തെത്തിയ പോലെ തോന്നും..
ശുദ്ധവായുവും പച്ചപ്പും
കൂടികലര്‍ന്ന മനോഹരമായ
അനുഭൂതി സമ്മാനിക്കുന്നു അത്...
ഒരു സുന്ദരസ്വപ്നം പോലെ...
നന്ദി ദ്രൌപതി,
സ്വപ്നം പങ്കുവച്ചതിനു.
കാട് എന്നും മനോഹരമാണ്.
അതിനെകുറിച്ചുള്ള വിവരങ്ങളും ചിത്രങ്ങളുമായി
ഒരു പോസ്റ്റ് പോരട്ടേ
Post a Comment