Friday, August 8, 2008

അനുരാഗ ബീജം

സഈദ, അതാണവളുടെ പെര്‍.
സുന്ദരമായ നീണ്ട മുഖം,തിളങ്ങുന്ന കണ്ണുകള്‍.
എന്തൊരു ചന്തമാണെന്നൊ !
മുന്‍ബഞ്ചില്‍ ഓരം ചേര്‍ന്നു പറ്റിക്കൂടിയിരിക്കും,ഒരു മുയല്‍ക്കുഞ്ഞുകണക്കെ.
ക്ലാസ്സിലെത്തിയാല്‍ അവന്റെ കണ്ണുകള്‍ ആദ്യമവിടേക്കാണെത്തുക,ഒരു ദര്‍ശനം.
ആകെഒരുന്മേഷമാണ് പിന്നെ, എന്താണെന്നറിയില്ല.
അന്നും പതിവുപോലെ അങ്ങോട്ടാണു നോക്കിയതു, മനസ്സുകെട്ടു,അവിടം ശൂന്യം.ഉത്സാഹമെല്ലാം പൊടുന്നനവെ ചോര്‍ന്നുപോയപോലെ.വെയില്‍ അപ്രത്യക്ഷമായൊ, ആകെ ഒരു മൂടല്‍.വിളറിയ ഭിത്തിയിലെ കറുത്ത ബോര്‍ഡില്‍ തെളിയുന്നതു അവളുടെ മുഖം മാത്രം.
മാഷെന്തോ ചോദിച്ചൊ? അന്തിച്ചു നിന്നുപൊയി, എപ്പോഴാണു ബെല്ലടിച്ചത്?
മാഷു ക്ലാസ്സിലെത്തിയതറിഞ്ഞില്ല.പദ്യമാണു ചൊല്ലുന്നതെന്നു തോന്നുന്നു,കുട്ടികള്‍ ചിരിച്ചു.
അടുത്തുവരുന്ന മാഷിന്നു മുന്‍പില്‍ സ്ഥലകാല ബോധം വീണ്ടെടുത്തു അവന്‍ നിന്നു, ഒരു കുറ്റവാളിയെപ്പോലെ.


"എന്താടോ പറ്റിയതു?", കരുണാര്‍ദ്രമായ ചോദ്യം.
"ഇല്ല സാര്‍, ഒന്നുമില്ല", അവന്റെ മറുപടിയില്‍ തൃപ്തിയാവാതെ മാഷുനോക്കിനിന്നു.
"സുഖമില്ലെങ്കില്‍ സ്റ്റാഫ് റൂമില്‍ പൊയി വിശ്രമിച്ചോളൂ", അനുവാദം കിട്ടിയതാശ്വാസമായി,പുറത്തിറങ്ങി നടന്നു.
സ്റ്റാഫ് റൂമിലേക്കല്ല,ആ കിനറ്റിന്‍ കരയിലേക്കു, വലിയ കാഞ്ഞിരമരത്തിന്നടിയില്‍ ഇരിക്കാനെന്താശ്വാസം.മഞ്ഞ നിറമുള്ള പുള്ളിക്കായ്കള്‍ !
എന്തു കാര്യം, തിന്നാന്‍ പറ്റില്ല. എങ്കിലും നോക്കിയിരിക്കാന്‍ രസമാണു.ഇടിഞ്ഞ മതില്‍ക്കെട്ടിനു മുകളിലൂടെ നെല്‍പ്പാടങ്ങള്‍ കാണാം, അങ്ങൊട്ടു പോയാലോ? ചെറിയ കൈത്തോട്ടിലെ കുഞ്ഞുമീനുകളെ പിടിക്കാം,തന്റെ കൊച്ചു വീടുമായി അരിച്ചു നടക്കുന്ന ഒച്ചുകളെക്കാണാം.പാടവരമ്പത്തെ കൊറ്റികള്‍ വിളിക്കുന്നപോലെ തോന്നുന്നുവോ?
അതുമാത്രമാണൊ?
തോട്ടുവരമ്പു നയിക്കുന്നതു അവളുടെ വീട്ടിലേക്കാണു, ഒന്നു പൊയിനോക്കിയാലോയെന്നു അവനാലോചിക്കാതിരുനില്ല.
പനിയായിരിക്കും ചിലപ്പോള്‍,അല്ലെങ്കില്‍ ചുമയായിരിക്കും.ബോര്‍ഡു തുടക്കുന്ന ഡസ്റ്ററാല്‍ അവളുടെ മുഖത്തു പൌഡറിട്ടതില്‍ തെല്ലു കുറ്റബോധം തോന്നാതിരുന്നില്ല.പതിയെ ഇടവഴിയിലേക്കിറങ്ങി.എന്താണവിടേക്കു നയിക്കുന്നതു,മനസ്സിനെന്താണു നൊമ്പരം, അവനറിയില്ല.
പാടവരമ്പത്തതാ കുറേ ആളുകള്‍ ,തൊപ്പിക്കുടയും സഞ്ചിയുമുണ്ടു, പാടമൊരുക്കുന്നു. കാളകള്‍ ചെളിവെള്ളത്തില്‍ കുതിച്ചു പായുന്നു,തൊട്ടുപുറകിലെ മരത്തടിയിലതാ ഒരാള്‍, വീഴുമെന്നു തോന്നും.ചെളിയുടെ മണം പക്ഷെ തള്ളിവീഴ്തിയതവനേയാണു.പാടത്തിറങ്ങിയ അവന്‍ വരിലൊരാളായി, വിശപ്പു മറന്നു,അവളെ മറന്നു.


വീട്ടിലാരോ ഉള്ളതുപോലെ,മടിച്ചു മടിച്ചു കയറിച്ചെന്ന രൂപം കണ്ടവര്‍ ഞെട്ടിയെന്നു തൊന്നുന്നു,ചളിയില്‍ മൂടി സ്തംബ്ദ്ധനായി നിന്ന അവന്‍ ഒരു കളിമണ്‍ പ്രതിമപോലെ തൊന്നിയിരിക്കാമവര്‍ക്കു.
സഈദയാണു!!!
കൂടെ അവളുടെ വാപ്പിച്ചിയും.
വടിയെടുക്കാനമ്മക്ക് അവസരം കൊടുക്കാതെ കുളിമുറിയിലേക്കവന്‍ പാഞ്ഞു.
മനസ്സു കുളിര്‍ത്തു, ശരീരവും.
അപ്രതീക്ഷിത അതിഥികള്‍ !
കൂടെ അടി കിട്ടില്ലെന്ന ആശ്വാസവും, അവര്‍ പൊയ്ക്കഴിയുമ്പോഴേക്കു, അമ്മയുടെ മറവി എല്ലാം വിഴുങ്ങിയിരിക്കും.
തുടിക്കുന്ന ഹൃദയത്തോടെ സ്വീകരണമുറിയിലവന്‍ ഇരുന്നു.
അവള്‍ പുഞ്ചിരിക്കുകയാണു, നിലാവുകണക്കെ.
ഒരു പൊതി അവനു നേരെ നീട്ടി, പത്തു മിഠായികള്‍, അവളുടെ പത്താം പിറന്നാളാണന്നു.
മധുരം നുണഞ്ഞു അവരൊന്നിച്ചു മുറ്റത്തേക്കോടി,
കണ്ണാരം പൊത്തിക്കളിക്കാന്‍.

28 comments:

അനില്‍@ബ്ലോഗ് // anil said...

ക്ലാസ്സിലെത്തിയാല്‍ അവന്റെ കണ്ണുകള്‍ ആദ്യമവിടേക്കാണെത്തുക,ഒരു ദര്‍ശനം.
ആക്കെയൊരുന്മേഷമാണു പിന്നെ, എന്താണെന്നറിയില്ല.
അന്നും പതിവുപോലെ അങ്ങോട്ടാണു നോക്കിയതു, മനസ്സുകെട്ടു......

Typist | എഴുത്തുകാരി said...

രാവിലെ കണ്ടില്ലെങ്കിലെന്താ, 10 മിഠായി കിട്ടിയില്ലെ?, happy ആയില്ലേ?

Sarija NS said...

ഇതനുരാഗത്തിന്‍റെ ബീജമാണെന്നാണോ? ഒരു പത്ത് വയസ്സുകാരന്‍റെ നിഷ്ക്കളങ്കത ആയല്ലെ ഇതിനെ വായിക്കാന്‍ പറ്റൂ? :)

ഗോപക്‌ യു ആര്‍ said...

എന്നിട്ട്‌?

Bindhu Unny said...

ആകെക്കൂടി നല്ല ദിവസം. ക്ലാസിലിരിക്കേണ്ടി വന്നില്ല, ചെളിയില്‍ കളിച്ചു, മിഠായി കിട്ടി, കൂട്ടുകാരിയുമൊത്ത് കളിക്കാനും പറ്റി. :-)

OAB/ഒഎബി said...

അതെ, ഇതിന്‍ തന്നെയാണ്‍ ആദ്യാനുരാഗം എന്നൊക്കെ പറയുന്നത്. എഴുതാനുള്ള ശ്രമം നന്നായി.

അജ്ഞാതന്‍ said...

:))

അനില്‍@ബ്ലോഗ് // anil said...

Sarija N S,
അഭിപ്രായത്തിനു നന്ദി.
ഞാന്‍ കുറെ ആലോചിച്ചശേഷമാണു ഈ തലക്കെട്ട് ഇട്ടതു, ഡ്രാഫ്റ്റ് ഒരാഴ്ചയായി വച്ചിരിക്കുകയായിരുന്നു.

പ്രണയം എന്ന പദം മനപ്പൂര്‍വം ഒഴിവാക്കി. പക്ഷെ അനുരാഗം അങ്ങിനെയാണൊ?

പ്രായപൂര്‍ത്തി, അല്ലെങ്കില്‍ സെക്സ് ഇവയുമായി ബന്ധപ്പെടുത്തിമാത്രം അനുരാഗത്തെ കാണരുതെന്നാണ് എന്റെ അഭിപ്രായം.

ഇതു അനുരാഗത്തിന്റെ ആദ്യ ബീജം തന്നെയാണെന്നാണു എന്റെ വിശ്വാസം.

കാപ്പിലാന്‍ said...

ഇത് എഴുതാന്‍ ഉള്ള ശ്രമമല്ല .
പയറ്റി തെളിഞ്ഞ ലക്ഷണമാണ് .കാരണം .അവന്‍ ആ പാടവരമ്പില്‍ കൂടി നടന്നപ്പോള്‍ വായനക്കാര്‍ വിചാരിക്കില്ല ,അവന്‍ വെള്ളതില്‍ വീഴുമെന്നും ആ ചെളിവെള്ളവുമായി അവന്‍ വീട്ടിലേക്കു പോകുമ്പൊള്‍ ,അവന്‍ കാണാന്‍ കൊതിച്ചതാരോ അവള്‍ പത്തു മുട്ടായിയുമായി അവനെ കാണാന്‍ വീട്ടില്‍ വന്നിരിക്കുക എന്നത് :)
ഈ സമയമാണ് എന്‍റെ കുഞ്ഞു മനസ്സില്‍ വേറെ ഒരു ചോദ്യം വന്നത് .ഈ മുട്ടായി വാങ്ങാന്‍ ആണോ അവള്‍ അന്ന് ക്ലാസ്സില്‍ വരാതിരുന്നത് ?

ജിജ സുബ്രഹ്മണ്യൻ said...

ഇനി ഇതിനെ എഴുതാനുള്ള ശ്രമം എന്നു പറയണ്ടാ. വളരെ നന്നായി എഴുതുന്നു...എന്നാലും അവള്‍ 10 മുട്ടായിമായി വീട്ടിലെത്തി കത്തു നിന്നില്ലേ..അപ്പോള്‍ അവള്‍ക്ക് അവനോട് അല്പം ഇഷ്ടക്കൂടുതല്‍ ഇല്ലേ..സാധാരണ കുട്ടികള്‍ സ്കൂളില്‍ കൊണ്ടു വന്നല്ലേ മിഠായി വിതരണം നടത്തുക.അവനു കോടുക്കാന്‍ മാത്രമായി ക്ലാസ്സും കട്ട് ചെയ്ത് ബാപ്പയോടൊപ്പം അവന്റെ വീട്ടില്‍ എത്തണമെങ്കില്‍...
ഹി ഹി ഹി സംഗതി അതു തന്നെ..മൊട്ടേന്നു വിരിയാത്ത പ്രായത്തിലെ പ്രണയം..

Dr. Prasanth Krishna said...

ഞാന്‍ ഇവിടെ ആദ്യമാണന്നു തോന്നുന്നു. എന്‍റെ ആ സുന്ദരമായ സ്കൂള്‍ജീവിതത്തിലെ ഓരോഫ്രയിമുകളും അങ്ങനെ ഒന്നിനുപിറകേ ഒന്നായ് എന്‍റെ മുന്നില്‍ വന്നു ന്യത്തം‌വയ്ക്കുന്നു. മനസ്സിലവിടയോ ഒരു കൊലുസിന്‍റെ കിലുക്കം. നന്നായി. അനുഭവചാര്‍ത്തുകളെ ഇനിയും ഒപ്പിവയ്ക്കുക. ഞാന്‍ വരാം ഒന്നുകണ്ണോടിക്കാന്‍..

Anil cheleri kumaran said...

ആ അനുരാഗ ബീജം എവിടെയെത്തി?

smitha adharsh said...

മിട്ടായി കിട്ടിയപ്പോള്‍ സമാധാനം ആയല്ലോ..?

അനില്‍@ബ്ലോഗ് // anil said...

typist|എഴുത്തുകാരി,
നന്ദി,happy ആയിക്കാണും.

ഓ.ടോ.
എഴുത്തുകാരനെ typistan എന്നു വിളിക്കാമല്ലെ?

sarija ns,
നന്ദി, പേരിന്റെ കാര്യം ഞാന്‍ സൂചിപ്പിച്ചിട്ടുണ്ടു.

ഗോപക്,
എന്നിട്ടൊന്നുമില്ല.അവള്‍ വീട്ടില്‍ പോയിക്കാണും.

bindu,
സത്യമാണു.ഈ ക്ലാസ്സിലിരിക്കല്‍ എതൊരു ബോറുപരിപാടിയാ.

oab,
നന്ദി.

അജ്ഞാതന്‍,
സന്ദര്‍ശനത്തിനു നന്ദി.

കാപ്പിലാന്‍,
നല്ല വാക്കുകള്‍ക്കു നന്ദി.പക്ഷെ ആ വാക്കുകളോടു എത്രത്തോളം നീതിപുലര്‍ത്താന്‍ കഴിയുമെന്നു ഉറപ്പില്ല.
പിന്നെ അവള്‍ ചിലപ്പോള്‍ അതായിരിക്കും ക്ലാസ്സില്‍ വരാതിരുന്നതു, പെട്ടന്നു കണ്ട പരിഭ്രമത്തില്‍ ചോദിക്കാന്‍ പറ്റിയില്ല.

കാന്താരിക്കുട്ടി,
അങ്ങിനെയായിരിക്കുമല്ലെ? പണ്ടു മോന്‍ എന്തൊ പറഞ്ഞായിരുന്നല്ലൊ.

പ്രശാന്ത്,
നന്ദി, വീണ്ടും വരിക.

കുമാരന്‍ജി,
അതു കരിഞ്ഞു പൊയി,ഇടക്കുവന്ന ചില പറിച്ചുനടലുകളില്‍.

smitha adharsh,
മിഠായി ആണോ മുഖ്യം?എങ്കിലും അതും മധുരം തന്നെ.

എല്ലാരും വീണ്ടും വരുമല്ലൊ.

രസികന്‍ said...

എന്നിട്ടു പിന്നീട് അവൾക്കെന്തു സംഭവിച്ചു?

നല്ല ഒഴുക്കുള്ള രചൻ വളരെ നന്നായിരുന്നു

ഗീത said...

ഈ കുഞ്ഞനുരാഗകഥ കൊള്ളാം. രസാനുഭൂതി ഒട്ടും ചോര്‍ന്നു പോകാതെയുള്ള എഴുത്ത്. അനില്‍ ആശംസകള്‍.

അനില്‍@ബ്ലോഗ് // anil said...

രസികന്‍, ഗീതച്ചേച്ചി,
നന്ദി.

നരിക്കുന്നൻ said...

ഇതു എഴുതാനുള്ള ശ്രമമല്ല മാഷേ... എഴുതിത്തഴമ്പിച്ച പേനയില്‍ നിന്നും ഉതിര്‍ന്നു വീഴുന്ന മുത്തു മണികളാണ്. കഥയുടെ പോക്ക് കണ്ടപ്പോള്‍ ‘പാഠം ഒന്ന് ഒരു വിലാപം’ എന്ന സിനിമയാണ് ഓര്‍മ്മ വന്നത്. എന്നും ക്ലാസില്‍ വരുമായിരുന്ന പെണ്‍കുട്ടി പെട്ടൊന്നൊരു ദിവസം വരാതിരിക്കുമ്പോള്‍ കല്യാണമായിരിക്കുമെന്ന് കരുതി. പക്ഷേ.. ഇത് ശരിക്കും പറ്റിച്ചു. കിടിലന്‍

വീണ്ടും വരാം.

maria said...

അസലു ഭാഷ . എഴുതിക്കൊണ്ടേയിരിക്കു. ഇനിയും നന്നാവും. എന്താണോരു ശോകം ഉള്ളില് പുകയുന്നതു പോലെ? മുട്ടായിക്കുട്ടി കൈവിട്ടു പോയോ? മരിയ

ഗിരീഷ്‌ എ എസ്‌ said...

ഇഷ്ടമായി
ആശംസകള്‍...

ജന്മസുകൃതം said...

ആശംസകള്‍...
ആശംസകള്‍...
ആശംസകള്‍...

Seema said...

:)എന്നിട്ടെന്തായി...?അവള്‍ 16വയസ്സില്‍ ആരെയെങ്കിലും കല്യാണം കഴിച്ചു 4 5 കുട്ട്യോളുമായി സന്തൊഷായിട്ട് കഴിയുന്നുണ്ടാവും അല്ലെ?

Mukesh M said...

Good dear...........its too good.
I was just on a amazing mood thinking,,how can u make such a buetifull creativities.....
can u teach me.....i m not jocking...let me give one chance to learn this..rather to study...
u agree..?

അനില്‍@ബ്ലോഗ് // anil said...

നന്ദി കറുത്തപ്രാവേ,

താങ്കളുടെ സന്ദര്‍ശനത്താല്‍ ഈ ബ്ലൊഗ്ഗ് ധന്യമായി.

Sureshkumar Punjhayil said...

Valare Manoharam. Kurachu purakilekku njaanum poyi... Thanks & Best wishes.

ഗൗരിനാഥന്‍ said...

ബോര്‍ഡു തുടക്കുന്ന ഡസ്റ്ററാല്‍ അവളുടെ മുഖത്തു പൌഡറിട്ടതില്‍ തെല്ലു കുറ്റബോധം തോന്നാതിരുന്നില്ല...ഒരു കുട്ടിക്കാലം..ഓര്‍മയില്‍

ചേലക്കരക്കാരന്‍ said...

oru punchiriuda vila

rahul blathur said...

കവിത തുളുമ്പുന്ന എഴുത്ത്