സ്കൂള്‍ വിട്ടു മടങ്ങാനവനു മടി തോന്നി.
നന്നായി വിശക്കുന്നുണ്ടായിരുന്നു,വീട്ടിലാണെങ്കില്‍ അമ്മ ദോശ ചുട്ടുവച്ചിട്ടുണ്ടാവും,
എങ്കിലും കാലുകള്‍ നീങ്ങുനില്ല.
നാളെ ശനിയാഴ്ചയാണു,രണ്ടാം ശനി,സ്കൂളിനവധിയാണു.
രണ്ടു ദിവസം മുഴുവന്‍ വീട്ടിലിരിക്കുന്നതു ആലോചിക്കാനെ വയ്യ.
ഭൂമിയുടെ അച്ചുതണ്ടെവിടെയാണോ വച്ചിരിക്കുന്നതു !? കണ്ടിരുന്നെങ്കില്‍ കറക്കി വിടാമായിരുന്നു.
പതിയെ പടവുകളിറങ്ങി പഴയാ കിണറിനടുത്തേക്കു നടന്നു.
വലിയ ആഴമില്ലാത്ത പൊട്ടക്കിണറാണു, വീതിയുള്ളരിഞ്ഞാണുകള്, ഇറങ്ങാന്‍ ഏറെ ആയാസപ്പെടെണ്ട.
ചവിട്ടിയിറങ്ങിയ കെട്ടുകള്‍ നോക്കിയിരിക്കെ, വൃത്താകൃതിയിലുള്ളാകാശം അവനു മേല്‍ ഇരുളാന്‍ തുടങ്ങി.
വീട്ടിലെത്തിയതു വൈകിയാണു.
ദോശ മരവിച്ചുപോയിരിക്കുന്നു.പക്ഷെ അമ്മയുടെ ചൂരലിന്റെ ചൂടില്‍ തണുപ്പവനറിഞ്ഞില്ല.
പെട്ടന്നു കടന്നു വന്നയാളെക്കണ്ടവന് കരച്ചില് നിറുത്തി, ശാരിമോളുടെ അച്ഛന്. രവിമാമനെപ്പോഴാണാവൊ വന്നതു?! സന്തോഷംകൊണ്ടു തുള്ളിച്ചാടി കൂടെപ്പായവേ കണ്ണീരുണങ്ങി.
മാമന്റെ തോളിലിരുന്നു കുഞ്ഞാവ മുടി പിടിച്ചു വലിക്കുകയാണ്, മിഠായിക്കുവേണ്ടി കൈ നീട്ടുന്നുമുണ്ടു. അവനുകിട്ടിയ വീതത്തില്‍നിന്നും സ്നേഹപൂര്‍വം ഒന്നെടുത്തു കൊടുത്തു. രവിമാമനങ്ങിനെയാണു, എന്നു വരുമ്പോഴും മിഠായി കൊണ്ടുവരും. അജിയുടെ അച്ഛനും വരുമായിരിക്കും, അതാണു അവനിത്ര സന്തോഷം.തൊട്ടപ്പുറത്തെ മുറിയാണേലും കുറുമ്പനാണു, വല്യ ഗമയും. മിണ്ടുകയുമില്ല.
ശാരിമോളാണു നല്ല കുട്ടി,ശാന്ത ടീച്ചറുടെ മകള്‍, അവള്‍ക്കൊപ്പം മുട്ടിലിഴഞ്ഞാണു കാലിലെ തൊലിപോയതു, ഉണങ്ങാറായിരിക്കുന്നു.
രണ്ടവധി ദിവസങ്ങള്‍ പെട്ടെന്നോടിത്തീരുമല്ലോ എന്നൊര്‍ത്തപ്പോള്‍ വിഷമം തോന്നാതിരുന്നില്ല.
ഉറക്കം തൊട്ടുവിളിച്ചപ്പോഴാണ് അമ്മയെ ഓര്‍ത്തത്. മനസ്സവിടെ ഉപേക്ഷിച്ചവന് മടങ്ങി.
ഒരു നിമിഷം; മുറിയിലിരിക്കുന്നയാളെ നോക്കിനില്ക്കവെ കണങ്കാല് വഴി അരിച്ചുകയറുന്നതു ഭയമാണെന്നവന് തിരിച്ചറിഞ്ഞു.
അവിടെയതാ അച്ഛന് !
ചീളുകളായ് ഇടനെഞ്ചില്ത്തറക്കുന്ന വാക്കുകളവിടെ ചിതറി വീഴും മുന്‍പേ, അവനോടി കരിമ്പടത്തില്‍ രക്ഷ തേടി. രണ്ടു മനോഹര ദിനങ്ങളുടെ നഷ്ടത്തിലുറപ്പൊട്ടിയ കണ്ണീ്രിണകെട്ടാന് മിഠായിപ്പൊതിക്കായില്ല. പാതിരാവില്‍ കടന്നുവന്നേക്കാവുന്ന ദുഃസ്വപനങ്ങളേപ്പേടിച്ചു അവന് കണ്ണുകള്‍ മലര്‍ക്കെ തുറന്നു വച്ചു.
Friday, August 15, 2008
Subscribe to:
Post Comments (Atom)
65 comments:
എന്താ മാഷേ, അച്ചനെ ഇത്ര ഭയമാണോ? പാവങ്ങളാ, അച്ചന്റെ ദേഷ്യം ഇപ്പം മാറും.
ഭയം മനപ്പൂര്‍വം സൃഷ്ടിക്കുന്നതാവാം, ബഹുമാനത്തെക്കുറിച്ചുള്ള പഴഞ്ചന്‍ സങ്കല്‍പ്പം.
കണ്ണ് തുറന്ന് വക്കുന്നത് കൊണ്ടാ ദുസ്വപനങ്ങള്‍ കാണാന്‍ ഇട വരുന്നത്.
ഒക്കെ ശരിയാവും.
ദു:സ്വപ്നങ്ങള്‍ കാണാതിരിക്കാന്‍ വൈകിട്ടു നാമം ജപിച്ചു കിടക്കൂ കൂട്ട്യേ...
back flash!!
എന്തിനാ കുട്ടീ അച്ഛനെ ഭയപ്പെടുന്നത്?
"ബഹുമാനത്തെക്കുറിച്ചുള്ള പഴഞ്ചന്‍ സങ്കല്‍പ്പം"!
രവി മാമനെ ഇഷ്ടപ്പെടുന്ന കുട്ടി സ്വന്തം അച്ഛനെ ഭയപ്പെടണമെങ്കില്‍ എന്തെങ്കിലും കാരണം ഇല്ലാതെ വരുമോ?
നന്നായിരിക്കുന്നു അനില്‍..
മിര്‍ച്ചി “ചേച്ചിക്കു“ഒരു നന്ദി ആദ്യം തന്നെ അവന്റെ വക. ഒരാളെങ്കിലും ആ മനസ്സുകാണാനുണ്ടായല്ലോ.
അച്ഛനെ അത്രയ്ക്കു പേടിയായിരുന്നോ?
അഛ്ന്മാര് തീര്‍ക്കുന്ന കല്മതിലുകള് കണ്ട് അമ്പരന്ന കുട്ടി അല്ലെ?
നന്നായി എഴുതിയിരിക്കുന്നു..
അപ്പൊ,ആത്മ കഥാംശം ഇതില്‍ ഉണ്ടോ?
ബഹുമാനം ഭയമാണോ?. ഭയഭക്തിബഹുമാനം എന്നു പറയുന്ന സാധനം അപ്പോളെന്താണ്?
രണ്ടു ദിവസത്തെ അവധി ഒരു നീണ്ട കാലാവധി ആകുന്നതും നൈമഷീകമാകുന്നതും എത്ര അപെട്ടെന്നാണ്.
‘പ്രിയപ്പെട്ടവരുടെ സാന്നിദ്ധ്യത്തിൽ സമയത്തിന് ചിറകുകളാണുള്ളത്. അല്ലാത്തപ്പോൾ ഊന്നുവടികളും‘ ഇതിനു സമാനമായ ഏതോ മഹത് വചനം വായിച്ചതോർക്കുന്നു
nannaayirikkunnu.. veendum veendum ezhuthoo...
ഭയത്തോടെയാണെങ്കിലും എഴുതിയിരിക്കുന്ന രീതി കൊള്ളാം..;)
ഓഫ്: അച്ഛന്റെ ലിക്കറടിച്ചുമാറ്റിക്കുടിക്കുന്ന അച്ഛനെ ഫയങ്കരപ്പേടിയുള്ളൊരു കൂട്ടാരന് എനിക്കുണ്ടായിരുന്നു..
എന്തിനാണാവോ അച്ഛനെ ആ കുട്ടി പേടിക്കുന്നത്?
ചങ്ങാതിമാരെ ഇതു ഒരു 30 വര്‍ഷം പഴയ അച്ഛ്നും മകനുമാണ്.അന്നു മക്കളെ ഭയപ്പെടുത്തി ദൂരെ നിര്‍ത്തുന്ന അച്ഛന്മാര് ധാരാളമായിരുന്നു. പിന്നീട് സങ്കല്‍പ്പങ്ങള്‍ മാറി, ഇന്നു ,അഥവാ, അന്നത്തെ മക്കള്‍ അച്ഛന്മാരായതോടെ അവര്‍ കൂട്ടുകാരായി മാറി.
നരിക്കുന്നന്‍ വായനക്കു നന്ദി.
oab, കണ്ണടച്ചാലാണു സാധാരണ സ്വപ്നങ്ങള്‍ കാണുന്നതു, അല്ലെങ്കില്‍ കാമുകനായിരിക്കണം.
കാന്താരിക്കുട്ടി, അര്ജുനന് ഫല്ഗുനന് പാര്ഥന് വിജയനും ......... പോരെ?
ഗോപക്, ഫ്ലാഷ് ബാക്കിന്റെ ഫ്ലാഷ്.
ലതി, നന്ദി.
പാമരന്, സൂചിപ്പിച്ചല്ലൊ ഭയപ്പെടുത്തി ബഹുമാനം.വായനക്കു നന്ദി.
മിര്‍ച്ചി, യഥാര്‍ത്തത്തില്‍ അതില്‍ മൂന്നച്ഛന്മാരു വരുന്നുണ്ടെന്നു ഞാന്‍ ഇപ്പോഴാണു ശ്രദ്ധിക്കുന്നതു.ഈ കുട്ടിക്കുമാത്രമാണച്ഛനെപ്പേടി.“ഇടനെഞ്ചില്‍ തറക്കുന്ന വാക്കുകള്‍ വീഴും മുന്‍പെ ” അവനോടിയതു.അടിച്ചാലുള്ള വേദന കുറച്ചു കഴിയുമ്പോള്‍ മാറും, പക്ഷെ വാക്കുകളാലുള്ള കുത്തുകളൊ?
അജ്ഞാതന്‍,വായനക്കു നന്ദി.
കുമാരന് ജീ, വായനക്കു നന്ദി.
സീമ ,അന്നു മതിലുകള്‍ അനവധിയായിരുന്നു കുടുംബങ്ങളില്‍.
smitha adharsh, നന്ദി.ആത്മകഥാംശം ഇല്ലാതില്ല.
ജയകൃഷ്ണന് കാവാലം, ബഹുമാനം ഭയമല്ല. പക്ഷെ ബഹുമാനം നിലനില്ക്കാന് ഭയം ആവശ്യമാണെന്നു പലരും ധരിക്കുന്നു, ഇന്നും.വായനക്കു നന്ദി.
lakshmy , വായനക്കു നന്ദി. നമ്മുടെ പ്രിയപ്പെട്ടവരുടെകൂടെ ഇരുന്നാല്‍ സമയത്തിനു സ്പീഡ് കൂടുതലാവും.
My......C..R..A..C..K........Words, നന്ദി കേട്ടൊ, നല്ല വാക്കുകള്‍ക്കും വായനക്കും.
പ്രയാസി, ഭയം കാണാതിരിക്കുമൊ, ഒര്മകള് അത്രപെട്ടന്നു മായില്ലല്ലൊ.പിന്നെ ആ കൂട്ടുകാരനെ കണ്ണാടിയില്‍ കാണാമോ?
ഹരീഷ്, വായനക്കു നന്ദി
എല്ലാരും വീണ്ടും വരുമല്ലോ.
പാവം അച്ഛന്..!
അച്ഛനും പറയാനുണ്ടാവും, അതും പോരട്ടെ, പണ്ടത്തെ ആ കുട്ടി ഇപ്പോള്‍ അച്ഛന്റെ സ്ഥാനത്താണെ..
അനില്‍ ഭായി..കുട്ടിയുടെ തോന്നല്‍ അത് വലുതാകുമ്പോല്‍ മാറിക്കോളും.. ഒരു ബലൂണ്‍,മിഠായി, ഒരു തലോടല്‍, ഒരു സിനിമ..ഇത്രയും മതി അവന് അച്ഛന് പ്രിയപ്പെട്ടതാവാന്‍..!
Which 'Achan?"
Father ya pallelachan?
എന്റെ അഭിപ്രായസ്വാതന്ത്ര്യത്തിനു വിലങ്ങുതടിയിടാനായി ബ്ലോഗുതോറും കയറിയിറങ്ങി സിമി നടത്തിയ കരിവാരാഹ്വാനത്തിനെതിരെ പ്രതികരിക്കുക
നിങ്ങളേവരും കറുപ്പിച്ച ബ്ലോഗുകള്‍ വെളുപ്പിച്ച് എന്നോട് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വൈകിയാണെങ്കിലും ഞാന്‍ എത്തീട്ടുണ്ടേ. എന്തെങ്കിലും കാരണം ഉണ്ടാവും അല്ലേ, കുട്ടി അഛനെ ഭയപ്പെടാന്‍.
‘ഭയം’, ബഹുമാനം മൂലവും ഉണ്ടാകാം അല്ലേ മാഷേ
Typist | എഴുത്തുകാരി,
ശ്രീ,
വായനക്കും കമന്റിനും നന്ദി.ഒരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടൊ, ഇത്തരം അച്ഛന്മാര് മുത്തച്ഛന്മാരാകുമ്പോള് പേരക്കുട്ടികളൊട് എന്തൊരു സ്നേഹമാണെന്നൊ ! പഴയകുറ്റബോധം കൊണ്ടാവും.
അതും ശരിയാ മാഷേ. പണ്ടത്തെ അച്ഛന്മാര്ക്ക് സ്നേഹം പ്രകടിപ്പിയ്ക്കാന്‍ അറിയാത്തതു കൊണ്ടു കൂടിയാകാം. സ്നേഹമില്ലാത്തതു കൊണ്ടാകാന്‍ വഴിയില്ല
നന്നായിട്ടുണ്ട്....
നന്മകള് നേരുന്നു...
സസ്നേഹം,
മുല്ലപ്പുവ്..!!
അനില്‍ പറഞ്ഞത് ശരിയാണ്. അച്ഛനോട് ഒരു ബഹുമാനം കലര്‍ന്ന ഭയമാകാം. പല കാര്യവും അച്ഛനോട് നേരിട്ടു ചോദിച്ചാല്‍ നടക്കില്ലെന്നറിയാവുന്നതിനാല്‍ അമ്മയുടെ റക്കമെന്റും വേണമായിരുന്നു പണ്ട്. സാമ്പത്തികമായി പഴയ കാലത്തെ അവസ്ഥയും അതാണ്. പോസ്റ്റ് കൊള്ളാം.
സ്വാതന്ത്ര്യദിനത്തിനു തന്നെ ഭയം വിതക്കണോ..??
മുല്ലപ്പൂവ്,
സന്ദര്‍ശനത്തിനു നന്ദി
മഴത്തുള്ളി,
നന്ദി.ഇടക്കൊക്കെ ഈ വഴിവരുമല്ലോ.
Harid Sharma K ,
സ്വാതന്ത്ര്യദിനത്തിനാണ് പോസ്റ്റിയതു എന്നു ഞാന്‍ ഇപ്പോളാണ് ശ്രദ്ധിക്കുന്നതു. രണ്ടും കൂടിച്ചേര്‍ന്നു കിടക്കുന്നതാണല്ലൊ.
ഷ്ടായീട്ടോ..
നന്ദി സ്മിജ,
ചിലര്‍ സ്മിജേഷ് എന്നു വിളിച്ചു കാണുന്നല്ലോ?
നന്നായിട്ടുണ്ട്.
ആശംസകള്‍.
അഛനോടുള്ള സമീപനം ഒന്നുകൂടി വ്യക്തമാക്കാമായിരുന്നു അനിൽ.
അച്ഛനുറങ്ങാത്ത് വീട് :) കൊള്ളാം ആശംസകള്‍ !!
അച്ഛനെ ഭയക്കണ്ട കുട്ടി അനിലെ അച്ചന്റെ തല്ല് ഒരുപ്പാട് കിട്ടിട്ടുണ്ടോ
Valare Nannayirikkunnu. Bhavukangal...!!!!
വായിക്കാന്‍ സുഖമുള്ള വരികള്‍.. അമ്മയുടെ ദോശ എന്നു കേട്ടപ്പോള്‍ ഞാന്‍ എന്റെ മണ്മറഞ്ഞ അമ്മയെ ഓര്‍ത്ത് പോയി. ഇപ്പോള്‍ ഭാര്യയും മക്കളും എല്ലാ സൌകര്യങ്ങളും ഉണ്ടെങ്കിലും, അമ്മയുടെത് പോലെത്തെ സ്നേഹം എവിടെ നിന്നും കിട്ടുന്നില്ല.
ഞാന്‍ ഏകനായ പോലെ.
മക്കളെ പഠിപ്പിച്ച് വലിയ ജോലികളിലെത്തിച്ചതാണ് ജീവിതത്തിലെ വലിയ സാക്ഷാത്കാരം. ഭഗവാന് വിളിക്കുന്നത് വരെ യാത്ര തുടരാം.
താങ്കള്‍ക്ക് എല്ലാം മംഗളങ്ങളും നേരുന്നു.
++++++++++
i am going to start a blog club shortly and the details are given in my blog. kindly go thru and forward this message to the deserved candidates.
pandu bhayam ennal bhahumanamayirunnu..innu bhagyam bhayapedendathilla
മനോഹരം...
ഇനിയും ഒരുപാട് എഴുതുക
ആശംസകളോടെ...
nalla avatharanam..
reality mosham varatha shaily..
:) :) :)
മനോഹരം...!
ആശംസകളോടെ...
good nalla ormakal.erzhuthuvanulla e avesham kollam.vayikkuka
valaruka
chila mandanmar ethrayum ezhuthiyal pinne verutheyirikkum.ezhuthiyathinu oru lebhalum kodukkum--kath/kavitha.enikkusanthosham undu angane kanikkaththathil..eniyum ezhuthunnathinodoppam.sahithyathinte oru shakaye kootu pidikkanamlike katha,kavith,lakhanam...
eniyum ezhuthanam
അച്ഛന് എന്നത് ചിലര്‍ക്കൊരു ഭാഗ്യവും ചിലര്‍ക്ക് അതൊരു ഭയവും ചിലര്‍ക്ക് അത് ശാപവും ഒക്കെ ആകാറുണ്ട്...മക്കളുടെ തല വര പോലെ... നല്ല എഴുത്ത്.
പുതിയ പോസ്റ്റുകളൊന്നുമില്ലേ മോനെ?
greetings from thrissivaperoor
തൃശ്ശിവപേരൂര്‍ പൂരം അടുത്തു തുടങ്ങി.
പ്രത്യകം ക്ഷണനം അയക്കാം....
നന്നായിട്ടുണ്ട്.. കുറച്ചു കാലം പുറകോട്ടു പോയതുപോലുണ്ട് ... എന്റെ മകള്‍ക്കായി ഞാനും ഈ ചിത്രം അടിച്ചു മാറ്റുന്നു ...
ഇവിടെ വരാനേറെ വൈകി...
ഹൃദ്യമായ ഭാഷ..
മനോഹരമായ ആഖ്യാനം
ആശംസകള്‍...
തലമുറയുടെ വ്യത്യാസം !!!!!
കൊട്ടോട്ടിക്കാരന് വാങ്ങിയിട്ടില്ല മാഷേ, കൊടുക്കുന്നേയുള്ളൂ...
അതുകൊണ്ടുതന്നെ കുട്ടിയുടെ ഭാഗവും, അച്ഛന്റെ ഭാവവും മനസ്സിലാവുന്നുണ്ട്...
''ഭൂമിയുടെ അച്ചുതണ്ടെവിടെയാണോ വച്ചിരിക്കുന്നതു !? കണ്ടിരുന്നെങ്കില്‍ കറക്കി വിടാമായിരുന്നു.....''
നന്നായിട്ടുണ്ട്....
എനിക്കും ഉള്ളിലെ സ്നേഹം പുറത്തു പ്രകടിപ്പിക്കാന്‍ അറിയാത്ത ഒരു അച്ഛന് ഉണ്ടായിരുന്നു..!!
പക്ഷെ അന്നും ഇന്നും എനിക്കറിയാമായിരുന്നു അച്ഛന് എന്നോട് സ്നേഹം ഉണ്ടായിരുന്നു എന്ന്..
ഭൂമിയുടെ അച്ചുതണ്ടെവിടെയാണോ വച്ചിരിക്കുന്നതു !? കണ്ടിരുന്നെങ്കില്‍ കറക്കി വിടാമായിരുന്നു.
ee chintha enik ishtamayi!
അച്ഛനെപ്പേടിക്കുന്നവർ വേറെയുമുണ്ട് അനിൽ
ഇഷ്ടമായി
ആശംസകള്‍
രസായിട്ടുണ്ട്..പക്ഷെ അവസാനം ഒരു കല്ല് കടി. എന്താ ആ കുഞ്ഞിനു അച്ഛനോട് ഭയം?
പാവം കുട്ടി... :( ആ കുട്ടിയെ സംബന്ധിച്ചിടത്തോളം ആ രണ്ടു ദിവസല്ലേ വലുത്.... നാളെ ചിലപ്പോ അച്ഛന് മിഠായി വാങ്ങി കൊടുക്കുമെന്ന് കുട്ടിയ്ക്ക് അറിയില്ലല്ലോ..
നന്നായിരിക്കുന്നു അനില്‍.പിന്നെ ആ കുഞ്ഞിന്റെ കാലം ഒക്കെ പോയി കേട്ടോ ഇന്ന് പിള്ളേരുടെ തലവെട്ടം കണ്ടാ അച്ഛന്മാരാണ് ഞെട്ടുക
:-)
manoharam athi manioharam!
ഉഗ്ര കോപിയായ അച്ഛനെ, അച്ഛാ.. എന്ന് നേരിട്ട് വിളിക്കാന്‍ ഹൈസ്കൂളിലെത്തും വരെ ധൈര്യം കിട്ടാതിരുന്ന എന്റെ കുട്ടിക്കാലം ഓര്‍മ്മ വരുന്നു ..
പിച്ചവെച്ചനാൾ തുടങ്ങി പേടിയാണച്ഛനേ,
പിച്ചിയും,തല്ലിയും, ഒച്ചയില്പറഞ്ഞുമെന്നച്ഛൻ,
ഇഛിച്ചയാഗ്രഹങ്ങൾ തല്ലിക്കെടുത്തിയെൻ;
കൊച്ചുമനം തൊട്ടെ ഭയത്തിലാക്കിയില്ലയോ ?
ആ പേടിയാവും ഇന്ന് മിടുക്കന് ആക്കിയത്
തികച്ചും അവിചാരിതമായി ഇവിടെ എത്തി
അവതരണം അമ്പേ പിടിച്ചു
പിന്നൊരു സംശയം ബാക്കി
കൈകളൂന്നി നില്ക്കുന്ന avataar ചിത്രം
ജനല്‍ ക്കമ്പികളോ അതോ ജയില്‍ ക്കമ്പികളോ
ചിത്രം മാറ്റണം മാഷേ, മുഖം കാട്ടണം മാഷേ
കമ്പിളി ക്കരിമ്പടത്തില് നിന്നും പുറത്തു വരാനുള്ള
കാലം കഴിഞ്ഞു മാഷേ
കൊള്ളാം നിര്‍ത്തട്ടെ
നന്ദി നമസ്കാരം
വീണ്ടും കാണാം
വളഞ്ഞവട്ടം പി വി ഏരിയല്‍
സിക്കന്ത്രാബാദ്
"അകലെ പട്ടണത്തില്‍ നിന്നിങ്ങു വരുന്നെന്ന
അച്ചന്റെ കമ്പി വാര്‍ത്ത എന്മനം കുളിര്‍പ്പിച്ചു"
എന്ന് ചില വര്‍ഷങ്ങള്‍ക്കു മുമ്പ് ഞാന്‍ എഴുതിയ
ഒരു കവിതാ ശകലമാണ് ആദ്യം ഓര്‍മ്മയില്‍
വന്നത്, വരികള്‍ മറന്നു, ഏതോ ഒരു വാരികയില്‍
അത് പ്രസിദ്ധീകരിക്കുകയും ചെയ്തു
അക്കാലത്തു ഈ സംവിധാനങ്ങള്‍ ഇല്ലല്ലോ
അവ ഇന്നെവിടെയോ പുസ്തക ഷെല്‍ഫില്‍
ഇടം പിടിച്ചിരിക്കുന്നു മാറാല തല്ലിക്കളഞ്ഞു
ബ്ലോഗില്‍ പ്രദര്‍ശിപ്പിക്കണം എന്ന് കരുതുന്നു
well
Post a Comment